- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈംഗീക പീഡനക്കേസ്; വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും
വിജയ് ബാബുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

കൊച്ചി:യുവ നടിയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായി വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.കേസ് അന്വേഷിക്കുന്ന സൗത്ത് പോലിസ് സ്റ്റേഷന് സിഐക്ക് മുമ്പാകെയാണ് വിജയ് ബാബു ഹാജരാകുക.ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.അന്വേഷണവുമായി സഹകരിക്കണമെന്ന മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ നിര്‍ദ്ദേശം അനുസരിച്ചാണ് ഹാജരാകുക.
ചോദ്യം ചെയ്യല്‍ നടക്കുന്ന ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് വിജയ് ബാബുവിനെ തെളിവെടുപ്പിന് കൊണ്ടുപോകാമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യവും എന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.
വിജയ് ബാബുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പീഡനം നടന്ന ഹോട്ടലിലും ഫഌറ്റിലും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയേക്കും.
ഏപ്രില്‍ 22ന് ആയിരുന്നു യുവനടി വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്.പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെ വിജയ് ബാബുവിനെതിരെ രണ്ടാമതും കേസെടുത്തിരുന്നു.തുടര്‍ന്ന് ദുബായില്‍ ഒളിവില്‍പ്പോയ ഇദ്ദേഹം 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്.
RELATED STORIES
''ഭാരത മാതാവിനെ'' പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത്...
4 July 2025 12:55 PM GMTരഞ്ജിത്തിനെതിരായ പീഡനക്കേസ് റദ്ദാക്കി; പരാതിക്കാരന്റെ മൊഴി സംശയാസ്പദം
4 July 2025 12:45 PM GMTമഥുര ശാഹീ ഈദ്ഗാഹ് മസ്ജിദിനെ തര്‍ക്ക വസ്തുവായി വിശേഷിപ്പിക്കണമെന്ന...
4 July 2025 12:35 PM GMTസംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കെതിരേ വരുന്ന വാർത്തകൾ...
4 July 2025 10:38 AM GMTകേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ അനുവദിക്കാതെ: ഹൈക്കോടതി
4 July 2025 10:19 AM GMTചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വിദേശത്തേക്ക്
4 July 2025 9:54 AM GMT