Latest News

കല്ലമ്പലത്ത് ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ യുവതിയെ നാലംഗസംഘം കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം

പീഡനശ്രമത്തിനിടെ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു

കല്ലമ്പലത്ത് ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ യുവതിയെ നാലംഗസംഘം കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം
X

ആറ്റിങ്ങല്‍: കല്ലമ്പലത്ത് ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെയാണ് നാലുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മുത്താനയില്‍ ഇന്നലെ രാവിലെയാണ് സംഭവം. കുളിക്കാനും അലക്കാനും വീടിനടുത്തെ ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി പോകുന്നത്.

മിക്കദിവസങ്ങളിലും യുവതി ഇവിടെ പോകാറുമുണ്ട്. ഇന്നലെ യുവതിയെത്തുമ്പോള്‍ ബന്ധുവീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നു. ഇയാള്‍ മടങ്ങി അല്‍പസമയത്തിനുള്ളില്‍ നാലുപേര്‍ ഇവിടേക്കെത്തിയാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. 22കാരിയുടെ കയ്യും കാലും കെട്ടിയ ശേഷം വായില്‍ ഷാള്‍ തിരുകിയായിരുന്നു പീഡനശ്രമം. എന്നാല്‍, പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകിയപ്പോള്‍ അമ്മ അന്വേഷിച്ചെത്തിയതാണ് 22കാരിക്ക് രക്ഷയായത്. ഇതോടെയാണ് പീഡനശ്രമം പുറം ലോകമറിയുന്നത്.

പരിക്കേറ്റ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികില്‍സ നല്‍കിയ ശേഷം വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോലിസ് കുളത്തിനും പരിസരത്തം ഫോറന്‍സിക് പരിശോധന നടത്തി. പരിക്കേറ്റ് യുവതിയെ ഏറെ രക്തം വാര്‍ന്നുപോയ നിലയിലാണ്. യുവതിയുടെ പിതാവിന്റെ പേര് ചോദിച്ചാണ് അജ്ഞാതന്‍ ഇവിടേക്കെത്തിയതെന്ന് പരിക്കേറ്റ 22കാരി പറയുന്നു.

യുവതിയേയും കുടുംബത്തേയും പരിചയമുള്ള ആളുകളാണ് പീഡനശ്രമത്തിന് പിന്നിലെന്നാണ് പോലിസ് സംശയിക്കുന്നത്. മുപ്പത്തിയഞ്ച് വയസ്സ തോന്നിക്കുന്നയാളാണ് ആക്രമിച്ചതെന്നാണ് യുവതി പറയുന്നത്.

Next Story

RELATED STORIES

Share it