രമേശ് ചെന്നിത്തല ആലപ്പുഴയില്‍ കെ എസ് ഷാന്റെയും രഞ്ജിത് ശ്രീനിവാസന്റെയും കുടുംബങ്ങള്‍ സന്ദര്‍ശിച്ചു
ആലപ്പുഴ: രമേശ് ചെന്നിത്തല, കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായ എസ്ഡിപിഐ നേതാവ് കെ എസ് ഷാന്റെയും യുവമോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് കുടുംബങ്ങളെ ആശ്വസിപ്പിച്ചു.
ആദര്‍ശങ്ങള്‍ക്ക് വേണ്ടി ജീവന് കൊടുക്കുവാനും ജീവന് എടുക്കുവാനും ഇറങ്ങുന്നവര്‍ ചിന്തിക്കേണ്ടത് കുടുംബങ്ങളുടെ മുഖങ്ങളാണെന്നും ഈ കുടുംബങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനുണ്ടെന്നും ഈ കുടുംബങ്ങള്‍ സര്‍ക്കാരില്‍ നിന്നു നീതിയും ഉത്തരങ്ങളും തേടി കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇനിയെങ്കിലും ആഭ്യന്തരവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും ഇനി ഇവിടെ ഒരു തുള്ളി ചോര പോലും പൊടിയരുതെന്നും കുടുംബങ്ങള്‍ അനാഥരാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ ശ്രീ ബാബു പ്രസാദ്, മറ്റു കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT