Top

ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു
X
തിരുവനന്തപുരം: മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ .ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പോലീത്ത തിരുമേനിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കാലം ചെയ്ത തിരുമേനിയുമായി ദശാബ്ദങ്ങളുടെ ആത്മബന്ധമാണ് തനിക്ക് ഉണ്ടായിരുന്നത്. മാര്‍ത്തോമ സഭയുടെ ആത്മീയവും, ഭൗതികവുമായ വളര്‍ച്ചക്കും, ഉയര്‍ച്ചക്കുമായി എക്കാലവും നിലകൊണ്ട പുരോഹിത ശ്രേഷ്ഠനായിരുന്നു ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപോലിത്ത. അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ മാര്‍ത്തോമാ സഭക്കും, കേരളീയ സമൂഹത്തിനും വഴികാട്ടിയായി വര്‍ത്തിച്ച ഉജ്വല വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.




Next Story

RELATED STORIES

Share it