Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ 3 സീറ്റ് ബിജെപിക്ക്, ഒന്നില്‍ കോണ്‍ഗ്രസ്, ഒരു സീറ്റുപോലുമില്ലാതെ ജെഡിഎസ്

രാജ്യസഭാ തിരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ 3 സീറ്റ് ബിജെപിക്ക്, ഒന്നില്‍ കോണ്‍ഗ്രസ്, ഒരു സീറ്റുപോലുമില്ലാതെ ജെഡിഎസ്
X

ബെംഗളൂരു: തങ്ങളുടെ ശക്തികേന്ദ്രമെന്ന് കരുതുന്ന ദേവഗൗഡയുടെ ജനതാദള്‍ സെക്കുലര്‍ കര്‍ണാടകയില്‍ ഒരു രാജ്യസഭാ സീറ്റില്‍ പോലും വിജയിച്ചില്ല. ബിജെപി മൂന്ന് സീറ്റ് കരസ്ഥമാക്കി. കോണ്‍ഗ്രസ് ഒരു സീറ്റില്‍ വിജയിച്ചു. നിര്‍മലാ സീതാരാമന്‍, ജഗ്ഗേഷ്, ലെഹര്‍ സിങ് സിരോയ എന്നിവാരാണ് ബിജെപിയില്‍നിന്ന് വിജയിച്ചത്. ജെയ്‌റാം രമേശാണ് ഈ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍നിന്ന് രാജ്യസഭിലേക്കെത്തിയ ഏക നേതാവ്.

തങ്ങളടെ പാര്‍ട്ടി മൂന്ന് സീറ്റില്‍ വിജയിച്ചതായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി സ്ഥിരീകരിച്ചു. സീതാരാമന്‍, സിരോയ, രമേശ് എന്നിവര്‍ക്ക് 46 വോട്ട് ലഭിച്ചു. ജഗ്ഗേഷിന് 44 വോട്ടും ലഭിച്ചു.

രണ്ട് സീറ്റില്‍ ജയിച്ചിരുന്നുവെന്നും ഒരു സീറ്റ് ബോണസാണെന്നും ബിജെപി നേതാവ് രവി പറഞ്ഞു.

മറ്റ് പാര്‍ട്ടികളില്‍ പലരും പ്രധാനമന്ത്രിയെ ഇഷ്ടപ്പെടുന്നവരാണെന്നും അവരുടെ സഹായമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടകയില്‍ നാല് സീറ്റുകളില്‍ ആറ് സ്ഥാനാര്‍ത്ഥികളാണ് മല്‍സരിച്ചത്. ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്. ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസിന് ഒന്നും സീറ്റില്‍ ജയിക്കാന്‍ സാധിക്കുമായിരുന്നു. നാലാമത് സീറ്റിലേക്ക് ജയിക്കാമെന്ന് കണക്ക് കൂട്ടിയ ജെഡിഎസിനെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയത്. അത് വിജയിച്ചു.

Next Story

RELATED STORIES

Share it