കോണ്‍ഗ്രസിന്റെ പോക്ക് അപകടത്തിലേക്ക്; നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കോണ്‍ഗ്രസ്സിന്റെ പോക്ക് അപകടത്തിലേക്കാണെന്നും അതിന്റെ ഉത്തരവാദികള്‍ ഇപ്പോഴത്തെ നേതൃത്വമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ഉണ്ണിത്താന്‍ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. കോണ്‍ഗ്രസിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് പറയാതെ നിര്‍വാഹമില്ല. വിനാശകാലേ വിപരീത ബുദ്ധി എന്ന സ്ഥിതിയാണ്.
പാര്‍ട്ടിയില്‍ ഒരുതട്ടിലും പുനസ്സംഘടന ഉണ്ടായിട്ടില്ല. കെപിസിസി പുനസ്സംഘടന പൂര്‍ത്തിയാക്കാന്‍ ഒന്നരവര്‍ഷമായിട്ടും സാധിച്ചിട്ടില്ല. ഡിസിസി അധ്യക്ഷന്‍മാരെ നിയമിച്ചു, എന്നാല്‍, ഡിസിസികള്‍ പുനസ്സംഘടിപ്പിച്ചില്ല, ബ്ലോക്ക് പ്രസിഡന്റുമാരേയും മണ്ഡലം പ്രസിഡന്റുമാരേയും ഇതുവരെ പുനസംഘടിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അതിന്റെയൊക്കെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വച്ചാല്‍ അവരെല്ലാം മറുപടി പറയണം.
ബന്ധപ്പെട്ടവര്‍ അടിയന്തരമായി പുനസ്സംഘടന പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ അപകടത്തിലാവും. പാര്‍ട്ടിയുടെ താഴെത്തട്ട് വരെയുള്ള പുനസ്സസംഘടന പൂര്‍ത്തിയാക്കിയേ മതിയാവൂ. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം നിലവിലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമാണ്. നേതൃത്വത്തില്‍ ആരൊക്കെ ഉള്‍പ്പെടുന്നോ അവരെല്ലാം ഈ അവസ്ഥയ്ക്ക് മറുപടി പറഞ്ഞേ മതിയാവൂ. വീഴ്ചയുടെ കുറ്റവും പിതൃത്വവും ഈ നേതാക്കള്‍ ഏറ്റെടുക്കണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT