Latest News

'രാജീവ് ധവാന്‍ തന്നെ ഞങ്ങളുടെ അഭിഭാഷകന്‍'; ധവാനെ മാറ്റിയെന്ന വാര്‍ത്ത നിഷേധിച്ച് മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

എല്ലാ മുസ്ലിം കക്ഷികളും അഡ്വ. ധവാനെ കേസില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇൗ വാർത്തയാണ് ഇപ്പോള്‍ ബോര്‍ഡ് നിഷേധിച്ചിരിക്കുന്നത്.

രാജീവ് ധവാന്‍ തന്നെ ഞങ്ങളുടെ അഭിഭാഷകന്‍; ധവാനെ മാറ്റിയെന്ന വാര്‍ത്ത നിഷേധിച്ച് മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ ആള്‍ ഇന്ത്യ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനെ സുപ്രിം കോടതിയില്‍ തുടര്‍ന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധാവന്‍ തന്നെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൗലാന ഉമ്‌റൈയ്ന്‍. സുന്നി വ ഖഫ് ബോര്‍ഡിനെയും മറ്റ് മുസ് ലിം പാര്‍ട്ടികളെയും ബാബരി കേസില്‍ പ്രതിനിധീകരിച്ചിരുന്ന അഡ്വ. ധ വാനെ മാറ്റിയെന്ന റിപോര്‍ട്ടിനോട് ബോര്‍ഡ് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.

ബാബരി വിധിക്കെതിരേ ജം ഇയ്യത് ഉൽ ഉലമായെ ഹിന്ദ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ധവാന്‍ തന്നെയാണ് എഫ് ബിയിലൂടെ അറിയിച്ചത്. തന്നെ ഒഴിവാക്കി എന്ന് അഡ്വ കേറ്റ് ഓൺ റെക്കോർഡ് ഇജാസ് മഖ്ബൂൽ അറിയിച്ചു എന്നായിരുന്നു പോസ്റ്റ് . ഒഴിവാക്കിയത് അനാരോഗ്യം കാരണമാണെന്ന വാദം പക്ഷേ, ധവാന്‍ നിഷേധിച്ചു.

അതേസമയം, എല്ലാ മുസ്ലിം കക്ഷികളും അഡ്വ. ധവാനെ കേസില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇൗ വാർത്തയാണ് ഇപ്പോള്‍ ബോര്‍ഡ് നിഷേധിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it