Latest News

ഹോംവര്‍ക്ക് ചെയ്തില്ല; വിദ്യാര്‍ഥിയെ അധ്യാപിക ഇരുമ്പു ദണ്ഡു കൊണ്ട് അടിച്ചു, കേസ്

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഡോങ്കര്‍ വിദ്യാപിത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപികയ്‌ക്കെതിരേ പരാതി നല്‍കിയത്.

ഹോംവര്‍ക്ക് ചെയ്തില്ല; വിദ്യാര്‍ഥിയെ അധ്യാപിക  ഇരുമ്പു ദണ്ഡു കൊണ്ട് അടിച്ചു, കേസ്
X

ജയ്പൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപിക ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ അധ്യാപിക ക്രൂരമായി മര്‍ദ്ധിച്ചെന്ന് കുട്ടി മൊഴി നല്‍കി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഡോങ്കര്‍ വിദ്യാപിത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപികയ്‌ക്കെതിരേ പരാതി നല്‍കിയത്.

ആരോഗ്യ പ്രശ്‌നങ്ങളാല്‍ താന്‍ കഴിഞ്ഞ കുറച്ചുദിവസമായി ക്ലാസില്‍ ഹാജരായിരുന്നില്ല. ഇക്കാര്യം അധ്യാപികയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അത് ചെവികൊള്ളാതെ തന്നെ മറ്റുള്ള കുട്ടികളുടെ മുമ്പില്‍ വച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

മകന്‍ വീട്ടില്‍ കരഞ്ഞുകൊണ്ട് എത്തിയപ്പോള്‍ മാതാപിതാക്കള്‍ സംഭവം തിരക്കുകയായിരുന്നു. കാര്യമറിഞ്ഞ ഉടന്‍ സ്‌കൂളിലെത്തി അന്വേഷിച്ചെങ്കിലും നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോളൂ എന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് കുട്ടിയുടെ അമ്മ പറയുന്നു. തന്റെ മകന്‍ പഠനത്തില്‍ പിന്നോട്ടല്ലെന്നും പത്താം ക്ലാസില്‍ 83ശതമാനം മാര്‍ക്ക് നേടിയിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥിയുടെ ദേഹത്ത് മര്‍ദ്ധനമേറ്റതിന്റെ പാടുകളുണ്ടെന്നും വൈദ്യ പരിശോധന നടത്തുമെന്നും പോലിസ് അറിയിച്ചു. കുട്ടികളെ അടിക്കാനുള്ള അധികാരം ആര്‍ക്കും ഇല്ലെന്നും ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it