രാജസ്ഥാന്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 8 വരെ നീട്ടി

ജയ്പൂർ: രാജസ്ഥാന്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പതിനഞ്ച് ദിവസത്തേക്കു നീട്ടി. ജൂണ്‍ എട്ടാം തിയ്യതി വരെയാണ് പുതിയ ഉത്തരവ് പ്രാബല്യത്തിലുണ്ടാവുക.
കൊവിഡ് വ്യാപനത്തില്‍ കുറവ് അനുഭവപ്പെടുന്ന ജില്ലകളില്‍ ജൂണ്‍ ഒന്നു മുതല്‍ ചില ഇളവുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജൂണ്‍ എട്ടാം തിയ്യതി രാവിലെ അഞ്ചുമണിവരെയാണ് നിയന്ത്രണം.
ലോക്ക് ഡൗണ്‍ കാലത്തും വാകിസന്‍ എടുക്കേണ്ടവര്‍ക്ക് തങ്ങളുടെ പ്രാദേശം വിട്ടുപോകാന്‍ സര്‍ക്കാര്‍ അനുവദിക്കും.
ശനിയാഴ്ച വൈകീട്ടാണ് കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി യോഗം ചേര്‍ന്നത്. ലോക്ക് ഡൗണ്‍ കൊവിഡ് വ്യാപനത്തെ ഗണ്യമായ തീരിയില്‍ തടയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
മാസ് ധരിക്കാത്തവരുടെ പിഴ ശിക്ഷ 500ല്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ജൂണ്‍ 30വരെ വിവാഹാഘോഷങ്ങള്‍ അനുവദിക്കില്ല.
കുടുംബം, വാര്‍ഡ്, സംസ്ഥാനം തുടങ്ങിയ മൂന്നു തലത്തിലും ഉചിതമായ രീതിയിലായിരിക്കണം പെരുമാറേണ്ടതെന്നും വിദഗ്ധര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
RELATED STORIES
തെളിവില്ലെന്ന്; കോടിയേരിക്കെതിരായ ആര്‍എസ്എസ് ബോംബേറ് കേസ്...
4 July 2022 8:04 AM GMTനിയമസഭയില്‍ വിശ്വാസ വോട്ട് നേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
4 July 2022 6:47 AM GMTമകന് ജോലി ലഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ വഴി വിട്ട നീക്കം; സിപിഎം...
4 July 2022 5:55 AM GMTഇസ്രായേല്‍ അധിനിവേശ സൈന്യം ഫലസ്തീന് കൗമാരക്കാരനെ വെടിവച്ച് കൊന്നു
4 July 2022 5:37 AM GMT'പടച്ചിന്ത്' 1921 ശതാബ്ദി സ്മരണിക പ്രകാശനം ചെയ്തു
4 July 2022 5:34 AM GMTനൂറ് കടന്ന് മണ്ണെണ്ണ വില; മത്സ്യബന്ധനമേഖല കടുത്ത പ്രതിസന്ധിയില്‍
4 July 2022 3:19 AM GMT