Latest News

രാജന്‍ ചിറ്റിലപ്പിള്ളിയോട് കാണിക്കുന്നത് ജനാധിപത്യവിരുദ്ധ സമീപനം: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

രാജന്‍ ചിറ്റിലപ്പിള്ളിയോട് കാണിക്കുന്നത് ജനാധിപത്യവിരുദ്ധ സമീപനം: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
X
കോഴിക്കോട്: രാജന്‍ ചിറ്റിലപ്പിള്ളിയോട് പോലീസും മറ്റ് ആധികാര സ്ഥാപനങ്ങളും ജനാധിപത്യ വിരുദ്ധ സമീപനമാണ് കാണിക്കുന്നതെന്നും ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വാഹന അപകടത്തില്‍ ഗുരുതരമായി പരുക്കു പറ്റി ചികിത്സയിലായിരുന്ന രാജന്‍ ചിറ്റിലപ്പിള്ളിയെ തൃശൂരിലെ ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മഞ്ചേരി കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹത്തെ ഹാജരാക്കിയത് . ആരോഗ്യ അവസ്ഥ ഒട്ടും പരിഗണിക്കാതെ കോടതി അഞ്ച് ദിവസത്തേക്ക് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജി ലേക്ക് മാറ്റിയെങ്കിലും കസ്റ്റഡി കാലാവധി കഴിഞ്ഞപ്പോള്‍ ചികിത്സ തുടരാതെ അതീവ ഗുരുതമായ അവസ്ഥയോടെ തന്നെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡിസ്ചാര്‍ജ്ജ് സമ്മറി ഇല്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ ജയിലധികൃതര്‍ അകത്ത് പ്രവേശിപ്പിച്ചില്ല എന്നും, ഒടുവില്‍ ഏറെ വൈകി രാത്രി ഒരു മണിയോടെ ആണ് അദ്ദേഹത്തെ ജയിലിലടച്ചത് എന്നുമാണ് പത്രവാര്‍ത്ത. ഉത്തര മധ്യ ഇന്ത്യയില്‍ വിമത രാഷട്രീയ പ്രവര്‍ത്തകരെ ചികിത്സ നല്‍കാതെ പിഡിപ്പിക്കുന്ന എടിഎസ് പോലീസിന്റെ അതെ സമീപനം തന്നെ ആണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. കൈകാലുകള്‍ പ്ലാസറ്ററിട്ട രാജന് പരസഹായമില്ലാതെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയില്ല.


കൊവിഡ് പ്രോട്ടോകള്‍ ചൂണ്ടി കാട്ടി അദ്ദേഹത്തെ കാണാന്‍ ബന്ധുക്കളെ പോലും ജയില്‍ അധികൃതര്‍ അനുവദിച്ചതുമില്ല. ഇത്തരത്തില്‍ അത്യന്തം ഹീനവും ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേരാത്തതും നിയമവിരുദ്ധവും നീതിയെ കശാപ്പുചെയ്യുന്നതുമായ നടപടി കളാണ് തുടര്‍ച്ചയായി അദ്ദേഹത്തിനെതിരെ നടന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രതിഷേധിക്കാനും രാജന് ചികിത്സ ഉറപ്പുവരുത്താനും അദ്ദേഹത്തിന് ബന്ധുക്കളേയും വക്കീലിനേയും കണ്ട് സംസാരിക്കാനും അവസരമുണ്ടാക്കാന്‍ രംഗത്തിറങ്ങണമെന്ന് മുഴുവന്‍ ജനാധിപത്യവാദികളോടും ജനാധീപത്യ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് ഹരിയും സെക്രട്ടറി സി പി റഷീദും ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it