കനത്ത മഴയ്ക്ക് ശമനം വരുന്നു; അലെര്‍ട്ടുകള്‍ പുതുക്കി

കനത്ത മഴയ്ക്ക് ശമനം വരുന്നു; അലെര്‍ട്ടുകള്‍ പുതുക്കി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസങ്ങളില്‍ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആ​​ഗസ്ത് 15 ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 12 cmല്‍ താഴെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ആ​ഗസ്ത് 16 ന് കണ്ണൂര്‍, കാസർഗോഡ്, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കുള്ള സാധ്യതയും മഞ്ഞ അലെര്‍ട്ടുകളുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

RELATED STORIES

Share it
Top