Latest News

ബിഹാറില്‍ വിന്റേജ് സ്റ്റീം എന്‍ജിന്‍ ആക്രിയാക്കി വില്‍ക്കാന്‍ ശ്രമിച്ചു: റെയില്‍വെ എന്‍ജിനിയര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രദര്‍ശനത്തിനായി പൂര്‍ണിയയില്‍ സ്ഥാപിച്ചിട്ടുള്ള മീറ്റര്‍ ഗേജ് എന്‍ജിന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജന്‍ ഝായെ റെയില്‍വേ അധികൃതര്‍ പിടികൂടിയത്

ബിഹാറില്‍ വിന്റേജ് സ്റ്റീം എന്‍ജിന്‍ ആക്രിയാക്കി വില്‍ക്കാന്‍ ശ്രമിച്ചു: റെയില്‍വെ എന്‍ജിനിയര്‍ക്ക് സസ്‌പെന്‍ഷന്‍
X
ബിഹാര്‍: ഇന്ത്യന്‍ റെയില്‍വെയുടെ വിന്റേജ് സ്റ്റീം എന്‍ജിന്‍ ആക്രിയാക്കി വില്‍ക്കാന്‍ ശ്രമിച്ച റെയില്‍വേ എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്തു. എന്‍ജിനിയര്‍ രാജീവ് രഞ്ജന്‍ ഝായ്ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ പോലിസ് കേസെടുത്തു.

പ്രദര്‍ശനത്തിനായി പൂര്‍ണിയയില്‍ സ്ഥാപിച്ചിട്ടുള്ള മീറ്റര്‍ ഗേജ് എന്‍ജിന്‍ സുശീല്‍ യാദവ് എന്നയാളുടെ സഹായത്തോടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജന്‍ ഝായെ റെയില്‍വേ അധികൃതര്‍ പിടികൂടിയത്. ആര്‍പിഎഫ് ഔട്ട്‌പോസ്റ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ അന്വേഷിക്കാന്‍ എത്തിയപ്പോള്‍, എന്‍ജിന്‍ പൊളിച്ച് ഭാഗങ്ങള്‍ ഡീസല്‍ ലോക്കോമോട്ടീവ് ഷെഡിലേക്ക് മാറ്റാന്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഉത്തരവിട്ടതായുള്ള ഒരു കത്ത് കാണിക്കുകയായിരുന്നു.പിക്ക് അപ്പ് വാനില്‍ അവശിഷ്ടങ്ങളുമായി പോകുന്നതിന് മുമ്പ് ഝാ ഇക്കാര്യം സ്ഥിരീകരിച്ച് റഹ്മാന് ഒരു മെമ്മോയും നല്‍കിയിരുന്നു. തുടര്‍ അന്വേഷണത്തില്‍ എന്‍ജിന്‍ ഭാഗങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ഝാ കാണിച്ച കത്ത് വ്യാജമാണെന്നും കണ്ടെത്തി. തുടര്‍ന്നായിരുന്നു റെയില്‍വെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തത്.

പ്രതികളെ പിടികൂടാനും വസ്തുക്കള്‍ വീണ്ടെടുക്കാനും അന്വേഷണസംഘം രൂപീകരിച്ചതായി സമസ്തിപുര്‍ റെയില്‍വേ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ എകെ ലാല്‍ വ്യക്തമാക്കി.കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സമസ്തിപൂര്‍ ഡിവിഷന്‍ ഡിആര്‍എം അലോക് അഗര്‍വാളും വ്യക്തമാക്കി.

Next Story

RELATED STORIES

Share it