Latest News

പൂനെയിലെ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റില്‍ റെയ്ഡ്; ഏഴുകുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് അടിമത്തൊഴിലാളികളെ രക്ഷപ്പെടുത്തി

പൂനെയിലെ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റില്‍ റെയ്ഡ്; ഏഴുകുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് അടിമത്തൊഴിലാളികളെ രക്ഷപ്പെടുത്തി
X

പൂനെ: പൂനെ ജില്ലയിലെ ഒരു ശര്‍ക്കര നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് ഏഴുകുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് അടിമത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ( ഡിഎല്‍എസ്എ ) , തൊഴില്‍ വകുപ്പ്, പൂനെ റൂറല്‍ പോലിസ് എന്നിവര്‍ സംയുക്തമായി നടത്തിയ റെയ്ഡിലാണ് അടിമത്തൊഴിലാളികളെ കണ്ടെത്തിയത്.

കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഇരകള്‍ ഛത്രപതി സംഭാജി നഗര്‍ ജില്ലയിലെ പൈത്തണ്‍ സ്വദേശികളാണെന്നാണ് വിവരം. അവരുടെ നീക്കങ്ങള്‍ നിയന്ത്രിച്ചിരുന്നതായും കഴിഞ്ഞ രണ്ട് വര്‍ഷമായി ശര്‍ക്കര യൂണിറ്റില്‍ അവര്‍ ശാരീരിക പീഡനം നേരിടുന്നുണ്ടെന്നും ഡിഎല്‍എസ്എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യന്‍ ലേബര്‍ലൈന്‍ എന്ന എന്‍ജിഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂനെ ജില്ലയിലെ ഷിരൂര്‍ താലൂക്കിലെ അലേഗാവ് പാഗയിലുള്ള യൂണിറ്റില്‍ റെയ്ഡ് നടത്തിയതെന്ന് പൂനെയിലെ ഡിഎല്‍എസ്എ സെക്രട്ടറി സോണാല്‍ പാട്ടീല്‍ പറഞ്ഞു.പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍ ജഡ്ജി എം കെ മഹാജന്റെ നിര്‍ദ്ദേശപ്രകാരം 12 തൊഴിലാളികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി പാട്ടീല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it