Latest News

രാഹുല്‍ നര്‍വേകര്‍ മഹാരാഷ്ട്ര നിയമസഭ സ്പീക്കര്‍

രാഹുല്‍ നര്‍വേകര്‍ മഹാരാഷ്ട്ര നിയമസഭ സ്പീക്കര്‍
X

164 വോട്ടുകള്‍ക്ക് ബിജെപിയുടെ രാഹുല്‍ നര്‍വേകര്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഉദ്ദവ് താക്കറെ പിന്തണയ്ക്കുന്ന സ്ഥാനാര്‍ത്ഥി രാജന്‍ സാല്‍വിയേക്കാള്‍ 50 വോട്ട് കൂടുതല്‍ അദ്ദേഹത്തിന് ലഭിച്ചു. കോണ്‍ഗ്രസിലെ നാനാ പതോളിന്റെ രാജിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്.

45 വയസ്സുകാരനായ നര്‍വേകര്‍ മുംബൈയിലെ കൊളാബ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. അദ്ദേഹം എന്‍സിപിയില്‍നിന്നാണ് ബിജെപിയിലേക്ക് ചേക്കേറിയത്. അതിനുമുമ്പ് ശിവസേനയിലായിരുന്നു.

മഹാരാഷ്ട്ര ലജിസ്‌ളേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനും സ്പീക്കറുമായിരുന്ന എന്‍സിപി നേതാവ് രാംരാജെ നായിക് നിംബാല്‍ക്കറിന്റെ മരുമകനാണ്.

ശിവസേന യൂത്ത് വിങ്ങിന്റെ വക്താവായിരുന്നു. 2014ല്‍ പാര്‍ട്ടിവിട്ടു. ശരത്പവാറിന്റെ എന്‍സിപിയിലെത്തി.

2014ലെ തിരഞ്ഞെടുപ്പില്‍ മവാലില്‍നിന്ന് മല്‍സരിച്ചുതോറ്റു. ശിവസേനയുടെ ശ്രീരംഗ് അപ്പ ബാര്‍നെയാണ് അന്ന് വിജയിച്ചത്.

2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായി കൊളാബയില്‍നിന്ന് മല്‍സരിച്ചു. കോണ്‍ഗ്രസ്സിന്റെ അശോക് ജഗ്തപിനെ തോല്‍പിച്ച ്‌നിയമസഭയിലെത്തി.

Next Story

RELATED STORIES

Share it