Latest News

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് രാഹുല്‍ഗാന്ധി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് രാഹുല്‍ഗാന്ധി
X

കല്‍പ്പറ്റ: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് രാഹുല്‍ഗാന്ധി എംപി അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെയും വയനാട് മണ്ഡലത്തിലെയും കൊവിഡ് പ്രതിരോധപ്രവര്‍ത്തന അവലോകന യോഗത്തിലാണ് അറിയിച്ചത്. ജില്ലയിലെ കോവിഡ് വ്യാപന തോത്, ചികിത്സാ സൗകര്യങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.കോവിഡ് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ ചികില്‍സാ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

യോഗത്തില്‍ പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷനായി. കെസി വേണുഗോപാല്‍ എംപി, എംഎല്‍എമാരായ എപി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍, എഡിഎം എന്‍എം മെഹറലി, സബ് കലക്ടര്‍ കെഎസ് അഞ്ജു, അസിസ്റ്റന്റ് കലക്ടര്‍ എ. വിഷ്ണുരാജ്, ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍) പി.എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ മുഹമ്മദ് ഇസ്മയില്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it