Latest News

രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കണം; പിന്തുണയുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കണം; പിന്തുണയുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ്
X

ജയ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷപദവിയില്‍ രാഹുലിന് പൂര്‍ണ പിന്തുണയുമായി രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ പ്രമേയം. ഇന്നലെ ജയ്പൂരില്‍ നടന്ന രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിലാണ് രാഹുലിനെ പിന്തുണച്ച് പ്രമേയം പാസ്സാക്കിയത്. മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാവുമായ അശോക് ഗലോട്ടാണ് പ്രമേയം കൊണ്ടുവന്നത്. ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് രാഹുലിന്റെ പ്രതിയോഗിയായി കരുതപ്പെട്ടിരുന്നയാളാണ് അശോക് ഗലോട്ട്.

രാഹുലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാന കമ്മിറ്റിയാണ് രാജസ്ഥാന്‍.

സെപ്തംബര്‍ 24ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സ്വീകരിക്കാനിരിക്കെയാണ് ഇത്തരമൊരു നാടകീയ നീക്കം.

പാസ്സാക്കിയ പ്രമേയം വഴി രാജസ്ഥാന്‍ പാര്‍ട്ടി അധ്യക്ഷനെയും എഐസിസി അംഗത്തെയും നാമനിര്‍ദേശം ചെയ്യാനുള്ള അധികാരമാണ് പുതിയ സംസ്ഥാന മേധാവിക്ക് ലഭിക്കുന്നതെന്ന് മന്ത്രി പ്രതാപ് സിങ് ഖചാരിയ പറഞ്ഞു.

മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് യോഗത്തിനെത്തിയില്ല.

Next Story

RELATED STORIES

Share it