Latest News

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

രാവിലെ 11ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കും

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍
X
തിരുവനന്തപുരം: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക. രാവിലെ 11ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കും. പിന്നീട്, വൈപ്പിന്‍, കൊച്ചി, തൃപ്പൂണ്ണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും.


വൈകുന്നേരം ആലപ്പുഴയിലെത്തുന്ന അദ്ദേഹം അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളുടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 23ന് കോട്ടയം ജില്ലയിലാണ് രാഹുലിന്റെ പര്യടനം. കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാല, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും രാഹുല്‍ സംസാരിക്കും.




Next Story

RELATED STORIES

Share it