Latest News

അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുല്‍ഗാന്ധിക്ക് ജാമ്യം

അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം;   രാഹുല്‍ഗാന്ധിക്ക് ജാമ്യം
X

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ അപകീര്‍ത്തിപരാമര്‍ശ കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാര്‍ഖണ്ഡിലെ ചൈബാസ ജില്ലയിലെ കോടതിയുടേതാണ് ഉത്തരവ്.2018 മാര്‍ച്ചില്‍ ഒരു പ്രസംഗത്തിനിടെ അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബന്ധപ്പെട്ടതാണ് കേസ് .

2018 ലെ കോണ്‍ഗ്രസ് സമ്മേളനത്തിനിടെ അമിത് ഷായ്ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ആരോപിച്ച് ചൈബാസ നിവാസിയായ പ്രതാപ് കുമാര്‍ നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുത്തത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു കൊലപാതകിക്കും ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരാന്‍ കഴിയില്ലെന്നും അത്തരമൊരു സംഭവം ബിജെപിക്കുള്ളില്‍ മാത്രമേ സങ്കല്‍പ്പിക്കാനാകൂ എന്നായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത് എന്നായിരുന്നു കേസ്.

Next Story

RELATED STORIES

Share it