Latest News

ശ്രീലങ്കന്‍ യുവതി ശബരി മല ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു: രാഹൂല്‍ ഈശ്വര്‍

ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന വാര്‍ത്ത വ്യാജമാണ്. ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഈ കാര്യത്തില്‍ ബോധവാന്മാരാണ്.

ശ്രീലങ്കന്‍ യുവതി ശബരി മല ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു: രാഹൂല്‍ ഈശ്വര്‍
X

കൊച്ചി: ശബരി മലയില്‍ രണ്ടു യുവതികള്‍ കയറിയതിനു പിന്നാലെ ശ്രീലങ്കന്‍ യുവതിയും കയറിയെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞുകൊണ്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ശബരി മല കേസ് സുപ്രിം കോടതിയില്‍ തോല്‍പിക്കുന്നതിന്റെ ഭാഗമാണിത്തരത്തിലുള്ള പ്രചരണമെന്നും രാഹൂല്‍ ഈശ്വര്‍ വാര്‍ത്താ സ്‌മ്മേളനത്തില്‍ പറഞ്ഞു.ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന വാര്‍ത്ത വ്യാജമാണ്. ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഈ കാര്യത്തില്‍ ബോധവാന്മാരാണ്. പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രി ഇതേ രീതിയിലുള്ള നിലാപാട് എടുത്താല്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. സിസിടിവി ദ്യശ്യങ്ങളില്‍ സ്ത്രീ മല കയറിയിട്ടില്ലെന്ന് വ്യക്തമാണ്. ഈ സിസിടിവി ദൃശ്യങ്ങള്‍ സര്‍ക്കാ്ര്‍ പുറത്തുവിടണമെന്നും രാഹൂല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.യുവതി മല കയറിയെന്ന് സ്ഥാപിക്കാന്‍ ഇവര്‍ പ്രചരിപ്പിക്കുന്ന ഫോട്ടോയില്‍ ഇരുമുടി കെട്ടിന് രണ്ടു നിറമാണ്. വേഷഭൂഷാദികളിലും മല ഇറങ്ങിയതായി കാണിക്കുന്ന ചിത്രത്തില്‍ വ്യത്യാസമുണ്ട്. ഒരു ചിത്രത്തില്‍ യുവതിക്ക് കണ്ണാടിയുണ്ട്. മറ്റേ ചിത്രത്തില്‍ ഇല്ല.പോലീസ് പുറത്തു വിട്ട ചിത്രങ്ങളില്‍ ഇത് വ്യക്തമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു ഇത്രയും ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ആരും ഇത് ചോദിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ പറ്റിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.തന്ത്രിയോട് എന്തടിസ്ഥാനത്തിലാണ് ദേവസ്വംബോര്‍ഡ് വിശദീകരണം ചോദിച്ചതെന്ന് മനസിലാകുന്നില്ല. തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ല.തന്ത്രി കാരാണ്മയാണ്. ദേവസ്വം ബോര്‍ഡ് തുടങ്ങുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ശബരി മലയും അവിടെ തന്ത്രിയും ഉള്ളതാണ്.ബ്രിട്ടീഷ്‌കാരനായ കേണല്‍ മണ്‍റോ ദ്വേവസ്വം ബോര്‍ഡ് 1812 ല്‍ തുടങ്ങുന്നതിനും മുമ്പേയുള്ള ആളുകളാണ് തന്ത്രിമാര്‍.ശബരിമലയിലെ ആചാരക്രമം പോലെ തന്ത്രി പ്രവര്‍ത്തിക്കണം.സുപ്രിം കോടതിയുടെ വിധിയില്‍ ഒരിടത്തുപോലും ഇത്തരം ഏതെങ്കിലും വിധത്തില്‍ ശുദ്ധിക്രിയ ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല.യുവതി പ്രവേശം ഉണ്ടായതിനെ തുടര്‍ന്നാണ് തന്ത്രി ശുദ്ധിക്രിയ ചെയ്തത്. അല്ലാതെ കയറിയ യുവതികളുടെ ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല. കയറിയ യുവതികള്‍ ഏതു ജാതിയില്‍പെട്ടവരാണെന്ന് എങ്ങനെയാണ് അറിയുന്നതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.മുഖ്യമന്ത്രി പിണറായി വിജയനന്‍ ജാതി രാഷ്ട്രീയം കളിക്കുകയാണ്.യുവതി പ്രവേശനം ഉണ്ടായതിനെ തുടര്‍ന്ന് തന്ത്രി സ്വീകരിച്ച നിലപാടാണ് നൂറു ശതമാനം ശരി. സുപ്രിം കോടതി നിലവിലെ വിധി അസ്ഥിരപ്പെടുത്തി പുതിയ വിധി പുറപ്പെടുവിക്കുകയാണെങ്കില്‍ അപ്പോഴും തന്ത്രിയെയാവും കുറ്റപ്പെടുത്തുക. യുവതി പ്രവേശനം ഉണ്ടായപ്പോള്‍ ശുദ്ധിക്രിയ ചെയ്യാതിരുന്നെങ്കില്‍.ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡിനില്ല. ദ്വേവസ്വം ബോര്‍ഡിന് ക്ഷേത്രത്തിന്റെ നടത്തിപ്പു അവകാശം മാത്രമാണുള്ളതു. അല്ലാതെ ഉടമസ്ഥാനവകാശമില്ല. ഉടമസ്ഥന്‍ സ്വാമി അയ്യപ്പനാണ്.അയ്യപ്പന് പ്രായ പൂര്‍ത്തിയായിട്ടില്ലെന്നാണ് പറയുന്നത്. ഇതു പ്രകാരം അയ്യപ്പന് മൂന്നു രക്ഷിതാക്കളാണുളളത് ഇതില്‍ ആദ്യത്തേത് കോടതി, രണ്ടാമത്തേത് തന്ത്രി, മൂന്നാമത്തേത് നടത്തിപ്പുകാരായ ദേവസ്വം ബോര്‍ഡ്. എന്നാല്‍ ഇത് മറച്ചു വെച്ച് ദേവസ്വം ബോഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ശബരി മല ക്ഷേത്രം എന്ന് ബോധ പൂര്‍വം പ്രചരിപ്പിക്കുകയാണെന്നും ഇത് പച്ചക്കള്ളമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it