Latest News

ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം; 13 ന് ജില്ലാ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം

ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം; 13 ന് ജില്ലാ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം
X

കോഴിക്കോട്: ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 13 ന് ജില്ലാ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തുമെന്ന് ദലിത് - ആദിവാസി സ്ത്രീ പൗരവകാശ കൂട്ടായ്മ അറിയിച്ചു. അട്ടപ്പാടി വട്ടുലക്കി ആദിവാസി ഊര് മൂപ്പന്‍ സൊറിയന്‍ മൂപ്പനെയും, മകന്‍ മുരുകേശനെയും അന്യായമായി അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഭൂമാഫിയകളും, ചില എന്‍.ജി.ഒ.കളും പോലീസും നടത്തിയ ഗൂഢാലോചനയാണെന്നും സംഘടന ആരോപിച്ചു. ആദിവാസി ഊരുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ മാത്രമേ എന്‍.ജി.ഒ.കള്‍ക്ക് അനുവാദം നല്‍കാവൂ എന്നും ആവശ്യപ്പെട്ടു.


കൊവിഡ് സാമ്പത്തിക പാക്കേജ് നടപ്പാക്കണം, വനാവകാശ നിയമം (2006) നടപ്പാക്കണം, ഭൂരഹിതര്‍ക്ക് കൃഷിഭൂമി നല്‍കണം, SCP/TSP ഫണ്ട് അട്ടിമറി അവസാനിപ്പിക്കണം, ആറളം ഫാം ടൂറിസം പദ്ധതിക്ക് കൈമാറനുള്ള നീക്കം ഉപേക്ഷിക്കണം, SC/ST വിദ്യാര്‍ത്ഥികള്‍ക്ക് പൊതു വിദ്യാഭ്യാസം ഉറപ്പാക്കണം, ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കണം, EWS റിസര്‍വേഷന്‍ നയം റദ്ദാക്കണം എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.




Next Story

RELATED STORIES

Share it