Latest News

നിതീഷ് കുമാര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കും: ആര്‍ജെഡി നേതാവ് റാബ്‌റി ദേവി

നിതീഷ് കുമാര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കും: ആര്‍ജെഡി നേതാവ് റാബ്‌റി ദേവി
X

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ബിജെപി സഖ്യം ഉപേക്ഷിച്ച് തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്ന് ആര്‍ജെഡി നേതാവ് റാബ്‌റി ദേവി. നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമാകുന്നതില്‍ എതിര്‍പ്പില്ലെന്നാണ് റാബ്‌റി ദേവി പറഞ്ഞത്. അതേസമയം നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വീകരിക്കണമോയെന്ന് ആര്‍ജെഡിയിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുമെന്നും റാബ്‌റി ദേവി പറഞ്ഞു.

നിതീഷ് കുമാറിനെ സ്വീകരിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ രഘുവനാഷ് പ്രസാദ് സിംഗും ആവശ്യപ്പെട്ടു. ബിജെപിക്ക് എതിരെ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ ആകെയുള്ള 40 സീറ്റുകളില്‍ 39ഉം ബിജെപി-ജെഡിയു സഖ്യം നേടിയിരുന്നു. അതേസമയം, മോദി മന്ത്രിസഭയില്‍ ജെഡിയുവിന് വേണ്ട പരിഗണന ലഭിക്കാത്തതില്‍ നിതീഷ് കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബീഹാറില്‍ എന്‍ഡിഎ നേടിയ വിജയം ബീഹാറിലെ ജനങ്ങളുടെ വിജയമാണ്. ഏതെങ്കിലും വ്യക്തിയുടെ പേരിലല്ല ജനം എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തതെന്നും നിതീഷ് കുമാര്‍ പിന്നാലെ പറഞ്ഞിരുന്നു. കൂടാതെ ബിജെപി നേതാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാതെ എട്ട് ജെഡിയു നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി നിതീഷ് കുമാര്‍ മന്ത്രിസഭ വിപുലീകരിച്ചതോടെ ബിജെപിയുമായി നിതീഷ് കുമാര്‍ അകലുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.

Next Story

RELATED STORIES

Share it