- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കവര്‍ച്ച കേസില്‍ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍സംഘം പിടിയില്‍

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജില്‍ താമസിച്ചിരുന്ന കൊച്ചി മെട്രോ ജീവനക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി സന്തോഷിനെ മദ്യം നല്‍കിയ ശേഷം ആക്രമിച്ച് പരിക്കേല്‍പ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ കൊലക്കേസ് പ്രതികള്‍ അടക്കം അഞ്ചുപേര്‍ പോലിസ് പിടിയിലായി. അടൂര്‍ സ്വദേശി ജാങ്കോ എന്നു വിളിക്കുന്ന അനൂപ് (30), നൂറനാട് സ്വദേശികളായ വട്ടോളി എന്നു വിളിക്കുന്ന അനൂപ് (26), ശ്യം (24), വിഴിഞ്ഞം പുല്ലൂര്‍ക്കോണം സ്വദേശി ആമ്പല്‍ എന്ന് വിളിക്കുന്ന മുഹമ്മദ് യുസുഫ് (25), തൃശൂര്‍ കല്ലൂര്‍ സ്വദേശി മാടപ്രാവ് എന്നു വിളിക്കുന്ന അനൂപ് (33) എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്.
ഒരു ക്വട്ടേഷന്‍ ആക്രമണത്തിനായി തൃശൂര്‍ പോകും വഴി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജില്‍ തങ്ങിയ സമയത്താണ് പ്രതികള്‍ പരാതിക്കാരനെ കാണുന്നതും പരിചയപെടുന്നതും. ഇയാളുടെ കഴുത്തില്‍ കിടന്ന 8 പവന്‍ വരുന്ന സ്വര്‍ണ മാലയും, 6 പവന്‍ വരുന്ന വളയും മോതിരവും കണ്ട പ്രതികള്‍ ഇയാളുമായി കൂടുതല്‍ അടുപ്പത്തില്‍ ആകുകയും മദ്യത്തില്‍ മയക്കുഗുളിക കലര്‍ത്തി കുടിപ്പിച്ചു അവശനാക്കിയ ശേഷം കഴിഞ്ഞ ഒമ്പതാം തിയതി രാത്രി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു മുങ്ങുകയായിരുന്നു. പിന്നീട് ആഭരണങ്ങള്‍ തിരിച്ചു കൊടുക്കാം എന്നു പറഞ്ഞു ചെങ്ങന്നൂരില്‍ വിളിച്ചു വരുത്തിയ ശേഷം കഴുത്തില്‍ കത്തിവെച്ചു ദേഹോപദ്രവം ഏല്‍പ്പിക്കുകയും വിവരം പോലിസില്‍ അറിയിച്ചാല്‍ കൊന്നുകളയും എന്ന് ഭീഷണി പെടുത്തുകയും ചെയ്തു.
പിന്നീട് ഇയാളില്‍ നിന്നും വിവരം അറിഞ്ഞ ഇയാളുടെ സുഹൃത്തുക്കള്‍ നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ലോഡ്ജില്‍ മുറിയെടുത്ത സമയം നല്‍കിയ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറുകളും വ്യാജമായിരുന്നതിനാല്‍ ഇവരെ കണ്ടെത്തുക പ്രയാസമായിരുന്നു. ഒടുവില്‍ ഇവര്‍ വന്ന വണ്ടി നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വഷണത്തിനൊടുവില്‍ പല പല സ്ഥലങ്ങളില്‍ ആയി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അടൂരിലെ ലോഡ്ജില്‍ നിന്നും പിടികൂടുകയായിരുന്നു.
മാടപ്രാവ് എന്നു വിളിക്കുന്ന തൃശൂര്‍ കല്ലൂര്‍ സ്വദേശി അനൂപിന് ഒല്ലൂര്‍ സ്റ്റേഷനില്‍ കൊലപാതക കേസും, ആമ്പല്ലൂര്‍, പുതുക്കാട്, എന്നീ സ്റ്റേഷനുകളില്‍ വധശ്രമ കേസുകളും മഞ്ചേരി, കല്‍പ്പറ്റ സ്റ്റേഷനുകളില്‍ കവര്‍ച്ച കേസും കുഴല്‍പ്പണ കേസും മോഷണ കേസുകളും ജാങ്കോ എന്നു വിളിക്കുന്ന അടൂര്‍ സ്വദേശി അനൂപിന് അടൂര്‍ സ്റ്റേഷനില്‍ കൊലപാതക കേസും നിരവധി വധ ശ്രമ കേസുകളും വട്ടോളി എന്നു വിളിക്കുന്ന നൂറനാട് സ്വദേശി അനൂപിന് പന്തളം സ്റ്റേഷനില്‍ മാലപൊട്ടിക്കല്‍ കേസും ആമ്പല്‍ എന്നു വിളിക്കുന്ന വിഴിഞ്ഞം സ്വദേശി മുഹമ്മദ് യൂസഫിന് മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി, നോര്‍ത്ത് എസ്എച്ച്ഒ സിബി ടോം എന്നിവരുടെ നിര്‍ദേശ പ്രകാരം നോര്‍ത്ത് എസ് ഐ അനസ്, മൈതീന്‍, എഎസ് ഐ മാരായ വിനോദ് കൃഷ്ണ, ബിജു, ഷാജി, സിപഒ അജിലേഷ്, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















