Latest News

ഇന്ത്യന്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധം; ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ

സമാന വാക്‌സിന്‍ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പും നല്‍കി

ഇന്ത്യന്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധം; ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധക്കുറിപ്പ് നല്‍കി. സമാന വാക്‌സിന്‍ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പും നല്‍കി.

കൊവിഷീല്‍ഡിന്റെയോ കൊവാക്‌സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും യുകെയിലെത്തിയാല്‍ 10 ദിവസം ക്വാറന്റെയ്ന്‍ നിര്‍ബന്ധമാണ്. അടുത്ത വര്‍ഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും. ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സീനാണ് സീറം ഇന്‍സ്റ്റിറ്റിയൂട്ട് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇന്ത്യന്‍ വാക്‌സീന്‍ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.


Next Story

RELATED STORIES

Share it