ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും കാടത്തം; 21കാരിയെ മര്‍ദ്ദിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി
യുവതിയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അവശയായ അവസ്ഥയില്‍ കണ്ടെത്തിയത്.
ലഖ്‌നൗ: ആദിത്യനാഥിന്റെ ഭരണത്തിനു കീഴിലുള്ള ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം. 21 കാരിയെ മര്‍ദ്ദിച്ച ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഷാംലി ജില്ലയിലാണ് സംഭവം.
കരിമ്പിന്‍ പാടത്ത് നില്‍ക്കുമ്പോള്‍ യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ച് അവശയാക്കി. എന്നിട്ട് ബലാത്സംഗം ചെയ്തു. യുവതിയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അവശയായ അവസ്ഥയില്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞതായി ജിന്‍ജാന പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സര്‍വേഷ് സിംഗ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു.
RELATED STORIES
ചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMTഐഎസ്എല്ലില്‍ മോഹന്‍ ബഗാന് - മുംബൈ സിറ്റി ഫൈനല്‍
29 April 2024 5:00 PM GMTഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMT