Latest News

കാബൂള്‍ വിമാനത്താവളം ഉടന്‍ തുറക്കുമെന്ന് ഖത്തര്‍ അംബാസിഡര്‍

കാബൂള്‍ വിമാനത്താവളം ഉടന്‍ തുറക്കുമെന്ന് ഖത്തര്‍ അംബാസിഡര്‍
X

കാബൂള്‍: കാബൂള്‍ വിമാനത്താവളം തുറന്നുകൊടുക്കുമെന്നും താമസിയാതെ യാത്രാവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്നും ഖത്തര്‍ അംബാസിഡര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അഫ്ഗാന്‍ അധികാരികളുമായി ചേര്‍ന്ന് റണ്‍വേ അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള നീക്കം നടക്കുകയാണ്.

അതിനിടയില്‍ കാബൂളില്‍ 17ഓളം പേര്‍ താലിബാന്റെ വിജയമാഘോഷിക്കുന്ന ചടങ്ങിനിടയില്‍ കൊല്ലപ്പെട്ടു. ഇതിനെ വിമര്‍ശിച്ച് താലിബാന്‍ തന്നെ രംഗത്തുവന്നു.

തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിവയ്ക്കരുത്. പകരം ദൈവത്തിന് നന്ദി പറയുക- താലിബാന്‍ വക്താവ് സബിനുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു.

മാനുഷികത പരിഗണിച്ച് അഫ്ഗാന്‍ ജനങ്ങള്‍ക്ക് സഹായം നല്‍കാന്‍ യുഎസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ആ പണം താലിബാന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് നല്‍കുന്നതില്‍ യുഎസ്സിന് അഭിപ്രായവ്യത്യാസമുണ്ട്.

യുദ്ധം നാശം വിതച്ച അഫ്ഗാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം പെട്ടെന്ന് നടത്താന്‍ യുഎസ് തീരുമാനിച്ചിട്ടുണ്ട്. അതുകൂടി പരിഗണിച്ചാണ് വിമാനത്താവളം പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തുന്നത്.

അഫ്ഗാന്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ യുഎന്‍ മേധാവി അന്റോണിയൊ ഗുട്ട്‌റസ് സപ്തംബര്‍ 13ന് ജനീവയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്.

യുഎസ് രാജ്യം വിടും മുമ്പുതന്നെ അഫ്ഗാനിസ്താന്‍ വിദേശ സഹായം സ്വീകരിച്ച് പുലരുന്ന ഒരു രാഷ്ട്രമാണ്. രാജ്യത്തിന്റെ 40 ശതമാനം ജിഡിപിയും വിദേശ ഫണ്ടാണ്.

താലിബാന്‍ ഇതുവരെയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. താലിബാനും പഞ്ച്ശീര്‍ താഴ് വരയിലെ കലാപകാരികളും തമ്മിലുള് പോരാട്ടം തുടരുകയാണ്.

Next Story

RELATED STORIES

Share it