Latest News

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

സ്വകാര്യ മേഖലയുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി. സ്വകാര്യ കാറുകളില്‍ രണ്ടുപേര്‍ മാത്രമേ സഞ്ചരിക്കാവൂ എന്ന നിയന്ത്രണവും നീക്കി.

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
X

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. സ്വകാര്യ മേഖലയുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി. സ്വകാര്യ കാറുകളില്‍ രണ്ടുപേര്‍ മാത്രമേ സഞ്ചരിക്കാവൂ എന്ന നിയന്ത്രണവും നീക്കി. ഇനി മുതല്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സഞ്ചരിക്കാം. കുടുംബങ്ങള്‍ക്ക് ഈ നിയന്ത്രണം ഉണ്ടാവില്ല. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പുതിയ തീരുമാനങ്ങള്‍ നാളെ മുതല്‍ നടപ്പില്‍ വരും. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.




Next Story

RELATED STORIES

Share it