Latest News

പിഡബ്ല്യുഡിയുടെ അനാസ്ഥ; റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയില്‍ തുടരുകയായിരുന്നു

പിഡബ്ല്യുഡിയുടെ അനാസ്ഥ; റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു
X

ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്‌സ് ബെന്നി(27)ആണ് മരിച്ചത്. കലുങ്ക് നിര്‍മ്മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണായിരുന്നു അപകടം. ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയില്‍ തുടരുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിര്‍മാണത്തിനായി ഇവിടെ പ്രവ്രര്‍ത്തികള്‍ നടത്തിയിരുന്നു. അതിനു വേണ്ടിയെടുത്ത കുഴിയില്‍ വീണാണ് അപകടം. ഈ കുഴി മൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മുതലക്കോടം സ്വദേശിയായ ജെയ്‌സ് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടത്തില്‍ പെടുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it