Latest News

പൊതുമരാമത്ത് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും

മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം

പൊതുമരാമത്ത് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പൊതുമരാമത്ത് വിഭാഗം റോഡ്‌സ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും സംയുക്തയോഗം നടന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. പി. ഡബ്ല്യു.ഡി റോഡുകളിലെ അറ്റകുറ്റപണികളുടെ പുരോഗതി വിലയിരുത്തിയ എം.എല്‍.എ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കി.

ടെന്‍ഡര്‍ ചെയ്ത വര്‍ക്കുകള്‍ രൊഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനും ടെന്‍ഡര്‍ നടക്കാത്ത പ്രവര്‍ത്തികള്‍ റീടെന്‍ഡര്‍ ചെയ്യുന്നതിനും തീരുമാനിച്ചു. പെരുമ്പിലാവ്-നിലമ്പൂര്‍ റോഡില്‍ അല്‍ശിഫ മുതല്‍ കാര്യവട്ടം വേങ്ങൂര്‍ വരെ 2 റീച്ചുകളിലായി നടക്കുന്ന 4 കോടിയുടെ ബി.എം & ബി.സി പ്രവര്‍ത്തനം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കുമെന്ന് കോണ്‍ട്രാക്ടര്‍ യോഗത്തിന് ഉറപ്പു നല്‍കി. കൂടാതെ റബ്ബറൈസ് (ബി.എം & ബി.സി) ചെയ്യുന്ന പരിയാപുരംചീരട്ടാമല ചെറുകര റോഡ്, താഴെക്കോട് പള്ളിപ്പടി ബിടത്തി റോഡ് (1 കി.മി), ആനമങ്ങാട് എരവിമംഗലം-ചെറുകര റോഡ്, പെരുമ്പിലാവ് നിലമ്പൂര്‍ റോഡില്‍ പെരിന്തല്‍മണ്ണ ജംഗ്ഷനില്‍ നിന്നും പട്ടാമ്പി ഭാഗത്തേക്ക് (2 കി.മി) പ്രവര്‍ത്തികള്‍ എന്നിവ ഉടന്‍ പൂര്‍ത്തീകരിക്കാനും തീരുമാനമായി.

യോഗത്തില്‍ പെരിന്തല്‍മണ്ണ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുജീഷ്. വി, മേലാറ്റൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹംസ പിലാത്തോടന്‍, ഓവര്‍സിയര്‍മാരായ ഷിബു. പി, ഷെരീഫ്. കെ.ടി, ദിവ്യ. കെ, വര്‍ക്ക് ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍മാര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it