Latest News

പി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിച്ചേക്കും; അന്തിമ തീരുമാനം ഒരാഴ്ച്ചക്കകം

പി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിച്ചേക്കും; അന്തിമ തീരുമാനം ഒരാഴ്ച്ചക്കകം
X

കോഴിക്കോട്: പി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിക്കാന്‍ ധാരണ. കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തിരുമാനം. ഏത് രീതിയില്‍ സഹകരിപ്പിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അന്തിമ തീരുമാനം ഒരാഴ്ച്ചക്കകം എന്നാണ് റിപോര്‍ട്ടുകള്‍. തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി എന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും മറ്റു ഘടകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തതിനു ശേഷമായിരിക്കും തീരുമാനം.

അതേസമയം, യുഡിഎഫ് യോഗത്തിലെ തീരുമാനത്തില്‍ വലിയ സന്തോഷം ഉണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഫാസിസത്തിനെതിരേ പോരാടുന്ന ആശയമാണ് യുഡിഎഫിന്റെതെന്നും അതു തന്നെയാണ് തൃണമുലിന്റെ നിലപാടെന്നും അതു കൊണ്ടു തന്നെ രണ്ടും ഒരുമിച്ചു മുന്നോട്ട് പോയേക്കാമെന്നും അന്‍വര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it