പെരിയോറിന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിയിച്ചു; തമിഴ്‌നാട്ടില്‍ രണ്ട് ഹിന്ദു മുന്നണിക്കാരെ അറസ്റ്റ് ചെയ്തു

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ പ്രശസ്ത സാമൂഹികപരിഷ്‌കര്‍ത്താവായ പെരിയോര്‍ ഇ വി രാമസ്വാനിയുടെ പ്രതിമയില്‍ ചെരുപ്പ് മാലയണിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച രണ്ട് ഹിന്ദു മുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വെല്ലൂര്‍ തന്തൈ പെരിയോര്‍ സ്റ്റഡി സെന്ററിനു മുന്നില്‍ സ്ഥാപിച്ച പ്രതിമയിലാണ് ഹിന്ദുത്വര്‍ ചെരുപ്പ് മാലയണിയിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
പ്രതിമയില്‍ ചെരുപ്പുമാലയ്ക്കുപുറമെ കാവി നിറത്തിലുള്ള പൊടിയും വിതറിയിരുന്നു. സംഭവത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
തൊട്ടടുത്ത കെട്ടിടങ്ങളിലെ സിസിടിവി ഫൂട്ടേജ് ശേഖരിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞത്. അരുണ്‍ കാര്‍ത്തിക്, മോഹന്‍ രാജ് തുടങ്ങി രണ്ട് പേരെ പോലിസ് തിരച്ചറിഞ്ഞു. രണ്ട്‌പേരും ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ്.
തങ്ങളാണ് ചെരുപ്പുമാലയിട്ടതെന്ന് ഇരുവരും സമ്മതിച്ചു. കോടതി രണ്ട് പേരെയും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
RELATED STORIES
കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി...
8 Aug 2022 6:13 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസ്; ഹോക്കിയില്‍ സ്വര്‍ണ്ണം ലക്ഷ്യമിട്ട് ഇന്ത്യ...
8 Aug 2022 7:43 AM GMTനീരജിന്റെ പരിക്ക് തുണയായത് അര്‍ഷദ് നദീമിന്; ജാവ്ലിനില് ഏഷ്യന്‍...
8 Aug 2022 6:29 AM GMTബോക്സിങ്ങില്‍ നിഖാത് സരീനും സ്വര്‍ണം; മെഡല്‍ പട്ടികയില്‍ ഇന്ത്യ...
7 Aug 2022 3:16 PM GMTബോക്സിങ്ങില്‍ അമിതിനും നീതുവിനും സ്വര്‍ണം; വനിതാ ഹോക്കിയില്‍ വെങ്കലം
7 Aug 2022 1:07 PM GMTകോമണ്‍വെല്‍ത്തില്‍ മലയാളിത്തിളക്കം; എല്‍ദോസ് പോളിന് സ്വര്‍ണം, അബ്ദുല്ല ...
7 Aug 2022 12:14 PM GMT