മാധ്യമപ്രവര്‍ത്തകരെ വാക്‌സിനേഷന്‍ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവ്
BY BRJ3 May 2021 12:30 PM GMT

X
BRJ3 May 2021 12:30 PM GMT
ചണ്ഡിഗഢ്: അംഗീകൃത മാധ്യമപ്രവര്‍ത്തകരെ പഞ്ചാബ് സര്‍ക്കാര്‍ കൊവിഡ് മുന്‍നിര പ്രവര്‍ത്തകരായി അംഗീകരിച്ച് വാക്‌സിനേഷന്‍ മുന്‍ഗണാപട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്നു മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണനാവിഭാഗങ്ങള്‍ക്കുള്ള അര്‍ഹതയുണ്ടായിരിക്കും.
കൊവിഡ് വ്യാപനകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ കടുത്ത അപകടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മഹാമാരിയുടെ വിവരങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ജനങ്ങളിലെത്തിച്ച് അവബോധ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ മുന്‍ഗണനാവിഭാഗത്തില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നെങ്കിലും മറുപടി നല്‍കിയില്ല.
പവര്‍ കോര്‍പറേഷനിലെ അംഗങ്ങളെയും പഞ്ചാബ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT