Latest News

പഞ്ചാബ് ഡിഐജിയുടെ വീട്ടില്‍ കോടികളുടെ അനധികൃത സമ്പാദ്യം; കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ്

പഞ്ചാബ് ഡിഐജിയുടെ വീട്ടില്‍ കോടികളുടെ അനധികൃത സമ്പാദ്യം; കൈക്കൂലിക്കേസില്‍   സിബിഐ അറസ്റ്റ്
X

ന്യൂഡല്‍ഹി: പഞ്ചാബിലെ രൂപാര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ഡി.ഐ.ജി.) ഹര്‍ചരണ്‍ സിങ് ഭുള്ളറിന്റെ വീട്ടില്‍ നിന്നു സിബിഐ കോടികള്‍ വിലവരുന്ന അനധികൃത സമ്പാദ്യം പിടികൂടി. എട്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതാണ് കേസിന് തുടക്കമായത്. പരാതിക്കാരനായ ഫത്തേഗഡ് സാഹിബിലെ സ്‌ക്രാപ്പ് വ്യാപാരി ആകാശ് ബട്ടയുടെ ആരോപണപ്രകാരം, പ്രതിമാസ ഒത്തുതീര്‍പ്പ് തുക നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഡിഐജി കൈക്കൂലി ആവശ്യപ്പെട്ടത്. കൃഷ്ണ എന്ന ഇടനിലക്കാരനിലൂടെയായിരുന്നു പണം ആവശ്യപ്പെട്ടതെന്ന് സിബിഐ കണ്ടെത്തി.

പരാതിക്കാരനില്‍ നിന്ന് എട്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ കൃഷ്ണ സിബിഐ ഒരുക്കിയ കെണിയില്‍ കുടുങ്ങി. പിന്നാലെ ഡിഐജി ഭുള്ളറിനെയും മൊഹാലിയിലെ ഓഫീസില്‍ വെച്ച് സിബിഐ അറസ്റ്റുചെയ്തു. രൂപാര്‍, മൊഹാലി, ചണ്ഡീഗഡ് എന്നിവിടങ്ങളിലായി നടത്തിയ റെയ്ഡില്‍ അഞ്ചുകോടി രൂപ, 1.5 കിലോ സ്വര്‍ണം, ആഭരണങ്ങള്‍, മെഴ്സിഡസ്, ഓഡി ഉള്‍പ്പെടെ ആഡംബര വാഹനങ്ങള്‍, 22 വിലകൂടിയ വാച്ചുകള്‍, 40 ലിറ്റര്‍ വിദേശമദ്യം, ലോക്കര്‍ താക്കോലുകള്‍ തുടങ്ങിയവ പിടികൂടി. കൂടാതെ ഡബിള്‍ ബാരല്‍ തോക്ക്, പിസ്റ്റള്‍, റിവോള്‍വര്‍, എയര്‍ഗണ്‍ തുടങ്ങിയ ആയുധങ്ങളും കണ്ടെത്തിയതായാണ് റിപോര്‍ട്ട്.

2009 ബാച്ച് ഐപിഎസ് ഓഫീസറായ ഹര്‍ചരണ്‍ സിങ് ഭുള്ളറിനെയും ഇടനിലക്കാരനായ കൃഷ്ണയെയും സിബിഐ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it