Latest News

ലോക്ക് ഡൗണ്‍ ലംഘനം; ചോദ്യം ചെയ്ത പോലിസ്‌കാരന്റെ കൈ വെട്ടി

പട്യാലയിലെ സനൗര്‍ പച്ചക്കറി ചന്തയില്‍ വച്ചാണ് ആക്രമണമുണ്ടായത്.

ലോക്ക് ഡൗണ്‍ ലംഘനം; ചോദ്യം ചെയ്ത പോലിസ്‌കാരന്റെ കൈ വെട്ടി
X

പട്യാല: പഞ്ചാബില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത പോലിസ്‌കാരന് വെട്ടേറ്റു. കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനാണ് ഒരു സംഘം ആളുകള്‍ പോലിസിനെ കൈ വെട്ടി പരിക്കേല്‍പിച്ചത്. കൂടാതെ മൂന്നു പോലിസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്

ഹര്‍ജീത് സിങ് എന്ന പോലിസ് ഓഫിസറുടെ കയ്യിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ആക്രമണം ഉണ്ടായതെന്ന് പഞ്ചാബ് പോലിസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് ഒന്നുവരെ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചത്. പട്യാലയിലെ സനൗര്‍ പച്ചക്കറി ചന്തയില്‍ വച്ചാണ് ആക്രമണമുണ്ടായത്.

ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലിസ് വ്യക്തമാക്കി. വണ്ടിയില്‍ വന്നയാള്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും തുടര്‍ന്ന് പോലിസിനെ അക്രമിക്കുകയുമായിരുന്നു. ആക്രമിസംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.



Next Story

RELATED STORIES

Share it