പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി; സിദ്ദു രാജിവച്ചു
BY NAKN28 Sep 2021 10:02 AM GMT

X
NAKN28 Sep 2021 10:02 AM GMT
അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പഞ്ചാബ് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. വ്യക്തിത്വം പണയപ്പെട്ടത്തി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ലെന്ന് രാജിക്കത്തില്‍ പറഞ്ഞാണ് സിദ്ദു സ്ഥാനം രാജിവെച്ചത്. മന്ത്രിസഭയില്‍ തന്റെ അനുയായികളെ ഉള്‍പ്പെടുത്താത്തതാണ് രാജിക്ക് കാരണം.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ നിന്നും സിദ്ദുവിനെ എഐസിസി നേതൃത്വം ഒഴിവാക്കിയിരുന്നു. 'ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നതോടെ ഒരാളുടെ വ്യക്തിത്വം തകര്‍ന്നു തുടങ്ങും. പഞ്ചാബിന്റെ നല്ല ഭാവിയിലും ക്ഷേമത്തിലും എന്തെങ്കിലും ഒത്തുതീര്‍പ്പിന് ഞാന്‍ തയ്യാറല്ല. അതിനാല്‍ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം ഞാന്‍ രാജിവയ്ക്കുന്നു. സാധാരണ പ്രവര്‍ത്തകനായി കോണ്ഗ്രസില്‍ തുടരും' സോണിയഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ സിദ്ദു കുറിച്ചു.
Next Story