Latest News

കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നുകൊടുക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി

കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നുകൊടുക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി
X

ഛണ്ഡിഗഢ്: കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നുകൊടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പാകിസ്താനിലെ കര്‍ത്താര്‍പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നവര്‍ ഉപയോഗിക്കുന്ന നാല് കിലോമീറ്റര്‍ ഇടനാഴിയാണ് കര്‍ത്താര്‍പൂര്‍. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഈ റോഡ് തുറന്നുകൊടുക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമാവുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്കുള്ള കത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.

മാര്‍ച്ച് 2020 മുതലാണ് ഈ വഴിയുള്ള ഗതാഗതം നിരോധിച്ചത്.

കഴിഞ്ഞ ഒരു മാസമായി പഞ്ചാബില്‍ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. കൊവിഡ് മൂലമുള്ള മരണങ്ങളും ഇല്ലാതായി. ഈ സാഹചര്യത്തില്‍ ഭക്തര്‍ കര്‍ത്താര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2019 നവംബറില്‍ ഗുരുനാനാക്ക് ദേവിന്റെ 550ാം ജന്മദിനത്തോടനുബന്ധിച്ചാണ് കര്‍ത്താര്‍പൂരിലേക്കുളള അവസാന യാത്ര നടന്നത്. എല്ലാ വര്‍ഷവും ആയിരങ്ങളാണ് പാക്‌സ്താന്‍, ഇന്ത്യാ അതിര്‍ത്തിയിലുള്ള കര്‍താര്‍പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നത്.

Next Story

RELATED STORIES

Share it