Latest News

കൊല്ലപ്പെട്ട ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് സെവാഗ്

എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന് അറിയാം. പക്ഷെ, പുല്‍വാമയില്‍ മരിച്ച ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാന്‍ തനിക്ക് കഴിയുമെന്ന് സെവാഗ് പറഞ്ഞു.

കൊല്ലപ്പെട്ട ജവാന്‍മാരുടെ മക്കളുടെ  വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് സെവാഗ്
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ സിആര്‍പിഎഫ് ജവാന്‍മാരുടെയും മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്.എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന് അറിയാം. പക്ഷെ, പുല്‍വാമയില്‍ മരിച്ച ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാന്‍ തനിക്ക് കഴിയുമെന്ന് സെവാഗ് പറഞ്ഞു.

ഹരിയാന പോലിസിന്റെ ഭാഗമായ ഇന്ത്യന്‍ ബോക്‌സിങ് താരം വിജേന്ദര്‍ സിങും ജവാന്‍മാരുടെ കുടുംബത്തിന് സഹായഹസ്തവുമായി എത്തി. താല്‍ക്കാലിക ആശ്വാസമെന്ന നിലയ്ക്ക് ഒരു മാസത്തെ ശമ്പളമാണ് വിജേന്ദര്‍ വാഗ്ദാനം ചെയ്തത്. ആ കുടുംബങ്ങള്‍ക്കൊപ്പം ഓരോരുത്തരും അണിചേരണമെന്നും അവരെ സഹായിക്കണമെന്നും വിജേന്ദര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 44 ജവാന്‍മാര്‍ക്കാണ് ജീവഹാനി നേരിട്ടത്.സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. മൂന്നു ദശകത്തിനിടെ ജമ്മു കശ്മീര്‍ താഴ്‌വരയിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.

അതേസമയം, പുല്‍വാമയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം വീതം നല്‍കുമെന്ന് ബോളിവുഡ് താരം അമിതാ ബച്ചനും അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it