Latest News

പിഎസ്‌സി റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതി മാറ്റും; റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറയ്ക്കുമെന്നും മുഖ്യമന്ത്രി

പിഎസ്‌സി റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതി മാറ്റും; റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറയ്ക്കുമെന്നും മുഖ്യമന്ത്രി
X

തിരുവനന്തരപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

പ്രതീക്ഷിത ഒഴിവുകളേക്കാള്‍ വളരെ കൂടുതല്‍ പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് അനഭിലഷണീയമാണ്. ഒഴിവുകളേക്കാള്‍ പലമടങ്ങ്് ഉദ്യോഗാര്‍ഥികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പലതരം ചൂഷണങ്ങള്‍ക്ക് ഇടയാക്കും.

പിഎസ്‌സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള തസ്തികകള്‍, അതില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍, അവരുടെ വിരമിക്കല്‍ തിയ്യതി, ദീര്‍ഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകള്‍, തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ/സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കും. എച്ച് സലാമിന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Next Story

RELATED STORIES

Share it