Latest News

'മുഷ്ടി ചുരുട്ടി ശരണം വിളി'; ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി എസ് പ്രശാന്ത്

മുഷ്ടി ചുരുട്ടി ശരണം വിളി; ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി എസ് പ്രശാന്ത്
X

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തില്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. അങ്ങനെ വിളിക്കരുതായിരുന്നെന്നും അങ്ങനെ വിളിച്ചതില്‍ വലിയ വിഷമം ഉണ്ടെന്നും താന്‍ പരമവിശ്വാസിയാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. തനിക്കിപ്പോള്‍ ആ വിഡിയോ കാണുമ്പോള്‍ വിഷമമുണ്ടെന്നും അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ ശബരിമല അയ്യപ്പന്റെ പേരില്‍ എന്തെല്ലാം കോപ്രായങ്ങളാണ് നടന്നതെന്നും അങ്ങനെയുള്ളവരാണ് ഇപ്പോള്‍ തന്നെ കളിയാക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.

Next Story

RELATED STORIES

Share it