Latest News

പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുന്നു; രണ്ട് മണി വരെ ഇരു സഭകളും പിരിഞ്ഞു

പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുന്നു; രണ്ട് മണി വരെ ഇരു സഭകളും പിരിഞ്ഞു
X

ന്യൂഡല്‍ഹി: പെഗസസ്, കാര്‍ഷിക നിയമം തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച അനുവദിക്കാത്തതിനെതിരേ പ്രതിപക്ഷം തുടങ്ങിവച്ച പ്രതിഷേധം തുടരുന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതോടെ രണ്ട് സഭകളും രണ്ട് മണി വരെ നിര്‍ത്തിവച്ചു.

ശൂന്യവേളയിലും പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇന്നും സഭ നിര്‍ത്തിവയ്ക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ തീരുമാനിച്ചത്.

വര്‍ഷകാല സമ്മേളനം തുടങ്ങിയ ശേഷം സഭ സാധാരണ നിലയില്‍ തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സഭ പ്രക്ഷുബ്ദമായ സാഹചര്യത്തില്‍ ചില ബില്ലുകള്‍ പാസ്സാക്കാന്‍ അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച് പിയൂഷ് ഗോയവും പ്രഹ്ലാദ് ജോഷിയും പ്രതിപക്ഷത്തെ കണ്ടിരുന്നു.

Next Story

RELATED STORIES

Share it