മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരിലും പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് ഗസ്റ്റ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറത്തും കോഴിക്കോട്ടും ശക്തമായ പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത്

കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയന് നേരെ കണ്ണൂരിലും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. മുഖ്യമന്ത്രി താമസിച്ച കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.മാര്‍ച്ച് പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധത്തിനെത്തിയ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
സംഘര്‍ഷം കണക്കിലിടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പെടുത്തിയത്.ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്കാണ് സുരക്ഷ ചുമതല. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ തളിപ്പറമ്പില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മന്ന മുതല്‍ പൊക്കുണ്ട് വരെ രാവിലെ 9 മുതല്‍ 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി. വാഹനങ്ങള്‍ വഴിതിരിച്ച് വിടും. ആംബുലന്‍സുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറത്തും കോഴിക്കോട്ടും ശക്തമായ പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത്.മലപ്പുറത്തും കോഴിക്കോട്ടും മുഖ്യമന്ത്രിയുടെ യാത്രയിലുടനീളം പ്രതിപക്ഷ യുവജന സംഘടനകള്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയിരുന്നു.
RELATED STORIES
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMT