പൗരത്വ ഭേദഗതി ബില്ലിനെതിരേ ബില്ല് കത്തിച്ച് പ്രതിഷേധം

അഞ്ചച്ചവടിയിലും, മൂച്ചിക്കലിലും ബില്ല് കത്തിച്ചു എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരേ ബില്ല് കത്തിച്ച് പ്രതിഷേധം

കാളികാവ്: രാജ്യത്തെ വിഭജന ബില്ലിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ബില്ല് കത്തിച്ച് പലയിടങ്ങളിലും പ്രതിഷേധം. അഞ്ചച്ചവടിയിലും, മൂച്ചിക്കലിലും ബില്ല് കത്തിച്ചു എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരേ അഞ്ചച്ചവടി എസ്ഡിപിഐ കമ്മറ്റിയാണ് ബില്ല് കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചത്. മതത്തിന്റെ പേരില്‍ വിഭജിക്കുന്നതും തീര്‍ത്തും ഭരണഘടനാ വിരുദ്ധവുമായ ബില്ല് തള്ളിക്കളയുക, രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി പിന്‍വലിക്കുക, പൗരത്വ ഭേദഗതി ബില്ല് ബഹിഷ്‌കരിക്കുക, വംശവെറിയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അഞ്ചച്ചവടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ബാപ്പു ഡയമണ്ട് സംസാരിച്ചു. രാജ്യത്ത് സമാധാനാന്തരീക്ഷവും സഹവര്‍തിത്വവും നിലനിര്‍ത്താന്‍ എല്ലാ ഭാരതീയരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വി അബുബക്കര്‍, കെ നാസര്‍, എം അബുഹാജി, എ ടി മൂസ ഹാജി നേതൃത്വം നല്‍കി.RELATED STORIES

Share it
Top