- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാര്‍ ആക്രമണം: കൊല്ലത്ത് സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ വേറിട്ട പ്രതിഷേധം
കൊല്ലം പ്രസ്‌ക്ലബ്ബില്‍ ഇന്ന് ഉച്ചയ്ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ വേറിട്ട പ്രതിഷേധം അറിയിച്ചത്.
കൊല്ലം: ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തുടനീളം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടതില്‍ കൊല്ലത്ത് മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം. കൊല്ലം പ്രസ്‌ക്ലബ്ബില്‍ ഇന്ന് ഉച്ചയ്ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ വേറിട്ട പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞദിവസം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ മംഗളം ഫോട്ടോഗ്രാഫര്‍ തമ്പിയാണ് കറുത്ത തുണികൊണ്ട് മുഖംമറച്ച്് പരിപാടിയില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധത്തിന് മറ്റ് മാധ്യമപ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തിനുശേഷം ഫോട്ടോഗ്രാഫര്‍ക്ക് ഹസ്തദാനം നല്‍കിയാണ് സുരേന്ദ്രന്‍ മടങ്ങിയത്.
ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്റെയും വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ വേദി വിട്ടുനല്‍കില്ലെന്ന് കോട്ടയം പ്രസ്‌ക്ലബ്ബും വ്യക്തമാക്കി. അക്രമത്തിനെതിരേ സംസ്ഥാന വ്യാപകമായി മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവും നടത്തിയിരുന്നു.
RELATED STORIES
''ഗസയിലെ ക്രൂരത അസഹ്യം'': ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ച...
20 May 2025 3:38 PM GMTസ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം; ജയിലില്‍ തുടരും
20 May 2025 3:38 PM GMTഐപിഎല്‍ പ്ലേ ഓഫ് വേദികള്‍ പ്രഖ്യാപിച്ചു; ഫൈനല്‍ നരേന്ദ്രമോദി...
20 May 2025 3:31 PM GMTആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും...
20 May 2025 3:19 PM GMTഅടിയന്തര മാനുഷിക സഹായം വേണം; അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗസയില്‍...
20 May 2025 3:11 PM GMTതിരുപ്പൂരില്‍ കാര്‍ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; ഒരാള്‍ക്ക്...
20 May 2025 2:56 PM GMT