Latest News

നെല്ല് സംഭരിച്ചതില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കുക; എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

നെല്ല് സംഭരിച്ചതില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കുക; എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്
X

പാലക്കാട്: നെല്ല് സംഭരിച്ചതില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കണമെന്നും ഇടതുസര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും പാലക്കാട് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സപ്ലൈക്കോ വഴി സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ജില്ലയിലെ ഏകദേശം 25,000 കര്‍ഷകര്‍ക്കായി വിതരണം ചെയ്യാനുള്ളത് ഏകദേശം 200 കൊടിയോളം രൂപയാണ്.

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണതയാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പല കര്‍ഷകരും പരമാവധി കടം വാങ്ങിയും വായ്പയെടുത്തും കെട്ടുതാലിവരെ പണയപ്പെടുത്തിയുമാണ് കൃഷിയിറക്കിയിരിക്കുന്നത്. ഇതില്‍തന്നെ പ്രതികൂല കാലാവസ്ഥ കാരണം കൃഷിനാശം സംഭവിക്കുകയും വിളവ് പകുതിയായി കുറയുകയും ചെയ്തത് മൂലം കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ട്.

പാവങ്ങളുടെ സര്‍ക്കാരാണ് തങ്ങള്‍ എന്നവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന ഈ അവഗണന അവസാനിപ്പിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ കുടുംബസമേതം ഉല്ലസിക്കാന്‍ പോവുന്ന മുഖ്യമന്ത്രി പാലക്കാടുള്ള കര്‍ഷകര്‍ക്ക് അവരുടെ കുടിശ്ശിക നല്‍കാനും കടം കയറി ആത്മഹത്യയുടെ മുന്നിലെത്തി നില്‍ക്കുന്ന കര്‍ഷകരെ രക്ഷിക്കാനും തയ്യാറാവണം. അല്ലാത്തപക്ഷം കര്‍ഷകര്‍ക്ക് കുടിശ്ശിക ലഭ്യമാവുന്നതുവരെ സമരം ചെയ്യാന്‍ എസ്ഡിപിഐ തയ്യാറാണന്ന് ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജനറല്‍ സെക്രട്ടറി കെ ടി അലവി എന്നിവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it