Latest News

പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ നിര്‍ദ്ദേശം; പ്രദേശത്ത് നിരോധനാജ്ഞ

പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ നിര്‍ദ്ദേശം; പ്രദേശത്ത് നിരോധനാജ്ഞ
X

കോഴിക്കോട്: കൊവിഡ് രോഗവ്യാപന സാഹചര്യം നിലനില്‍ക്കവേ പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവായി. പഞ്ചായത്തിലെ 15, 5 വാര്‍ഡുകളിലും മത്സ്യമാര്‍ക്കറ്റിലും നാലോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത് സി ആര്‍ പി സി 144 പ്രകാരം നിരോധിച്ചു.

സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും പട്ടിക തയ്യാറാക്കാന്‍ റൂറല്‍ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കണം. ഇവര്‍ ക്വാറന്റീനില്‍ കഴിയുന്നുവെന്ന് വാര്‍ഡ് ആ.ആര്‍.ടികള്‍ ഉറപ്പ് വരുത്തണം. ഇക്കാര്യത്തില്‍ പോലിസിന്റെ കര്‍ശന നിരീക്ഷണവും ഉണ്ടാവും. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരേയും കോവിഡ് ടെസ്റ്റിന് വിധേയരാക്കും. ലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഉടന്‍ ടെസ്റ്റ് ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയുടെ ഒരു ഭാഗത്തും ഒരുതരത്തിലുള്ള പ്രകടനങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഉത്തരവില്‍ പറഞ്ഞു.




Next Story

RELATED STORIES

Share it