- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യോളി സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രറിക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രൊഫഷണല്‍ നാടകോല്‍സവം

പയ്യോളി; പയ്യോളി ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രറി വികസന പദ്ധതിക്കുള്ള ധനശേഖരണാര്‍ത്ഥം 'ധനുസ് 2022' എന്ന പേരില്‍ അഖില കേരള പ്രൊഫഷണല്‍ നാടക വിരുന്ന് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 10 മുതല്‍ മുതല്‍ 14 വരെ സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നാടകങ്ങള്‍ അരങ്ങേറും. 10ന് വൈകിട്ട് 6 മണിക്ക് പ്രശസ്ത സിനിമാതാരം മാമുകോയ നാടകമത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് രാത്രി 7.30ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ സ്വര്‍ണ്ണമുഖി എന്ന നാടകം അരങ്ങേറും.
11ന് കായംകുളം സപര്യയുടെ ദൈവത്തിന്റെ പുസ്തകം എന്ന നാടകം അരങ്ങേറും. 12ന് വൈകുന്നേരം 4 മണിക്ക് ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.
കാനത്തില്‍ ജമീല എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ തുടങ്ങിയര്‍ സംബന്ധിക്കും.
അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും നടക്കും. രാത്രി 7.30ന് തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം എന്ന നാടകം അരങ്ങേറും. 13ന് കോഴിക്കോട് കലാഭവന്‍ ഉന്തുവണ്ടി എന്ന നാടകവും 14ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ വേനലവധി എന്ന നാടകവുമുണ്ടാവും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാനും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജമീല സമദ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിനു കാരോളി, പി.ടി.എ പ്രസിഡണ്ട് ബിജു കളത്തില്‍, ഹെഡ് മാസ്റ്റര്‍ കെ.എന്‍ ബിനോയ് കുമാര്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ സബീഷ് കുന്നങ്ങോത്ത് എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















