- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദി നേതൃത്വം നല്‍കുന്ന വലതുപക്ഷ ഫാസിസത്തെ ജനാധിപത്യം ഉപേക്ഷിച്ച പിണറായി വിജയന് പ്രതിരോധിക്കാനാവില്ലെന്ന് പ്രഫ. ബി രാജീവന്‍

തിരുവനന്തപുരം: മോദി നേതൃത്വം നല്‍കുന്ന വലതുപക്ഷ ഫാസിസത്തിന് പ്രതിരോധമാവാന്‍ ജനാധിപത്യം ഉപേക്ഷിച്ച് ജനപക്ഷത്തിന് എതിര്‍ നില്‍ക്കുന്ന പിണറായി വിജയന്‍ നയിക്കുന്ന നിലവിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് കഴിയില്ലെന്ന് പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകനായ പ്രൊഫ ബി രാജീവന്‍. കേരളത്തിലെ വിവിധ ഇടതുപക്ഷ പാര്‍ട്ടികളുടെയും സമരവേദികളുടെയും നേതൃത്വത്തില്‍ രൂപീകൃതമായ ബദല്‍ രാഷ്ട്രീയ മുന്നണിയായ 'പ്രോഗ്രസ്സിവ് പൊളിറ്റിക്കല്‍ ഫ്രണ്ടി'ന്റെ (പിപിഎഫ്) രൂപീകരണ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രഫ ബി രാജീവന്‍.
മാവോവാദികളെ വെടിവച്ചു കൊല്ലുന്ന, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിഎസ്‌സി പേപ്പര്‍ ചോര്‍ത്തി നല്‍കുകയും പിന്‍വാതില്‍ നിയമനം നടത്തുകയും ചെയ്യുന്ന, വാളയാറില്‍ ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട കുട്ടികളെ അപകീര്‍ത്തിപ്പെടുത്തിയ ഉദ്യോഗസ്ഥന് പ്രമോഷന്‍ നല്‍കി ആദരിക്കുന്ന, കാടും മലയും ആഴക്കടലും വില്‍ക്കുന്ന, കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ വികസനം എന്ന് വിളംബരം ചെയ്യുന്ന കേരളത്തിലെ നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മോദി സര്‍ക്കാരിന്റെ ഫാസിസത്തിന്റെയും നവലിബറല്‍ നയങ്ങളുടെയും തദ്ദേശീയ തുടര്‍ച്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഫാസിസത്തെ തങ്ങളുടേതായ രൂപത്തില്‍ പുനരവതരിപ്പിക്കാനേ കഴിയൂ. ഫാസിസത്തെയും ആഗോളമൂലധനാധിപത്യത്തെയും ചോദ്യം ചെയ്യാന്‍ ജനാധിപത്യത്തിന് മാത്രമേ സാധിക്കൂ. എന്നാല്‍ സൈദ്ധാന്തിക തലത്തിലുള്ള വിലയിരുത്തലുകള്‍ക്ക് അപ്പുറം പ്രാദേശിക തലത്തില്‍ പ്രാവര്‍ത്തിക്കുന്ന ജനപക്ഷ ഇടതുപക്ഷമാണ് ഉയര്‍ന്നുവരേണ്ടത്. അതിന് നേതാവിനെയും അണികളെയും സൃഷ്ടിക്കുന്ന പഴയ സംഘടനാ മാതൃകകളെ കയ്യൊഴിഞ്ഞ് തിരശ്ചീനമായ അഥവാ ജനങ്ങളുടെ ഇടയില്‍ നിന്ന് പുതിയ സംഘടനാ സംവിധാനവും നേതൃത്വവും സൃഷ്ടിക്കാനാവുന്ന പരീക്ഷണങ്ങളില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വതന്ത്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കെ എം ഷാജഹാന്‍ ആമുഖ പ്രഭാഷണം നടത്തി. പുതിയ മുന്നണിയെ സംബന്ധിച്ച നയരേഖകള്‍ എസ് ബാബുജി, എം ശ്രീകുമാര്‍, ഡോക്ടര്‍ വി പ്രസാദ് എന്നിവര്‍ അവതരിപ്പിച്ചു. പ്രഫ. പി ജെ ജെയിംസ്, േഡാക്ടര്‍ ആസാദ്, രാജാദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രൊഫ ബി രാജീവന്‍, ഡോക്ടര്‍ ആസാദ്, കെ എം ഷാജഹാന്‍, പി ജെ ജെയിംസ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ തുടങ്ങി കേരളത്തിലെ വിവിധ മേഖലകളിലെ രാഷ്ട്രീയ ,സാംസ്‌കാരിക നേതൃത്വം ഉള്‍കൊള്ളുന്ന സംസ്ഥാന കമ്മറ്റി രൂപീകരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















