Latest News

യോഗിക്ക് സന്യാസി വേഷം ചേരില്ലെന്ന് പ്രിയങ്കാ ഗാന്ധി

ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും പ്രിയങ്ക ആരോപിച്ചു.

യോഗിക്ക് സന്യാസി വേഷം ചേരില്ലെന്ന് പ്രിയങ്കാ ഗാന്ധി
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രിയങ്കാ ഗാന്ധി. നിയമവിരുദ്ധമായ നടപടികളാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരും പോലിസും ചേര്‍ന്ന് നടത്തിയതെന്നും അവര്‍ പറഞ്ഞു. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗിക്ക് സന്യാസി വേഷം ചേരില്ല. യോഗി കാവിവസ്ത്രം ധരിച്ചാല്‍ പോര, ധര്‍മ്മം പാലിക്കണം. ഉത്തര്‍ പ്രദേശ് സന്ദര്‍ശനവേളയില്‍ നടന്ന പോലിസ് നടപടിയ്‌ക്കെതിരേ ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചശേഷം മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളെയാണ് പോലിസ് അറസ്റ്റ് ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു. പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് പോലിസ് അറസ്റ്റ് ചെയ്തതെന്നും കൂട്ടിചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ സ്വത്തു കണ്ടുകെട്ടുമെന്ന യോഗിയുടെ പ്രസ്താവനയെയും പ്രിയങ്ക വിമര്‍ശിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള പ്രതികാരമാണിതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ജനങ്ങളെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നതെന്നും പ്രിയങ്ക ആരോപിച്ചു.


Next Story

RELATED STORIES

Share it