Latest News

ട്വിറ്റര്‍ അക്കൗണ്ട് തുറന്ന് പ്രിയങ്ക; ഫോളോവേഴ്‌സിന്റെ കുത്തൊഴുക്ക്

ഒരു ട്വീറ്റ് പോലും ചെയ്യാതെ പ്രിയങ്കയ്ക്ക് ട്വിറ്റര്‍ ബ്ലൂ ടിക്ക് നല്‍കുകയും ചെയ്തു. മുന്‍പ് പ്രിയങ്കയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉണ്ടായിരുന്നത്. ഒടുവിലത്തെ കണക്കനുസരിച്ച് 60,000ത്തിലധികം പേരാണ് പ്രിയങ്കയെ ഫോളോ ചെയ്യുന്നത്.

ട്വിറ്റര്‍ അക്കൗണ്ട് തുറന്ന് പ്രിയങ്ക;  ഫോളോവേഴ്‌സിന്റെ കുത്തൊഴുക്ക്
X

ന്യൂഡല്‍ഹി: ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് മണിക്കൂറുകള്‍ക്കകം 50000ത്തിലധികം ഫോളോവേഴ്‌സുമായി പ്രിയങ്ക ഗാന്ധി. ഇന്ന് രാവിലെയാണ് അവര്‍ ട്വിറ്ററില്‍ അക്കൗണ്ട് തുറന്നത്. ആദ്യ മണിക്കൂറില്‍ തന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു. അഞ്ചു മണിക്കൂര്‍ പിന്നിടുമ്പോള്‍ 50000 കവിഞ്ഞിരിന്നു. പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് നേരത്തെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ഫോളോവേഴ്‌സിന്റെ കുത്തൊഴുക്ക് ഉണ്ടായത്.

ഒരു ട്വീറ്റ് പോലും ചെയ്യാതെ പ്രിയങ്കയ്ക്ക് ട്വിറ്റര്‍ ബ്ലൂ ടിക്ക് നല്‍കുകയും ചെയ്തു. മുന്‍പ് പ്രിയങ്കയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉണ്ടായിരുന്നത്. ഒടുവിലത്തെ കണക്കനുസരിച്ച് 60,000ത്തിലധികം പേരാണ് പ്രിയങ്കയെ ഫോളോ ചെയ്യുന്നത്.

അതിനിടെ എ.ഐ.സി.സി. സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി യു.പിയിലെത്തുന്ന പ്രിയങ്കാ ഗാന്ധിക്ക് വന്‍ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. പതിനായിരങ്ങളാണ് ലക്‌നോവിലെ റോഡ് ഷോയ്ക്ക് സാക്ഷിയാവാന്‍ എത്തിയത്.

Next Story

RELATED STORIES

Share it