Latest News

ഛത്തീസ്ഗഡില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണു

ഛത്തീസ്ഗഡില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണു
X

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ജാഷ്പൂര്‍ ജില്ലയിലെ കുന്നിന്‍ ചെരുവില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണു. രത്തന്‍പഹ്ലി വനപ്രദേശത്ത് ഒരു മരത്തില്‍ ഇടിച്ച ശേഷമാണ് തകര്‍ന്നത്. തകര്‍ന്നുവീണ ജെറ്റില്‍ നിന്ന് കനത്ത പുകയും തീജ്വാലകളും ഉയരുന്നുണ്ട്. അപകടത്തില്‍പ്പെട്ട ജെറ്റ് വിമാനത്തില്‍ എത്ര പേരുണ്ടെന്നത് വ്യക്തമെല്ല.

വിമാനം ഏകദേശം 30 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് പോലിസും മറ്റ് അധികൃതരും സ്ഥലത്തെത്തി.

Next Story

RELATED STORIES

Share it