ഇസ്രായേലിന്റെ മുഖമുദ്ര കാപട്യമാണെന്ന് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്
റിയാദ്: ഇസ്രായിലിന്റെ മുഖമുദ്ര കാപട്യമാണെന്ന് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്. മനാമ സെക്യൂരിറ്റി ഡയലോഗ് സമ്മേളനത്തില്‍ വെച്ചാണ് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന് ഇസ്രായേലിനെതിരെ ആഞ്ഞടിച്ചത്. ഫലസ്തീന് പ്രദേശങ്ങളില്‍ അധിനിവേശം തുടരുന്ന ഇസ്രായേല്‍ അറബ് രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. അവരുടെ പക്കല്‍ ആണവായുധ ശേഖരമുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ സൗദി അറേബ്യയെ കടന്നാക്രമിക്കാന്‍ തങ്ങളുടെ വേട്ടപ്പട്ടികളെ ഇസ്രായേല്‍ കയറൂരി വിടുകയാണ്.
തങ്ങളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന രക്തദാഹികളായ കൊലയാളികളാല്‍ ചുറ്റപ്പെട്ട, നിലനില്പിന് ഭീഷണി നേരിടുന്ന ചെറുരാജ്യമാണ് തങ്ങളെന്ന് ഇസ്രായേല്‍ വാദിക്കുന്നു. ആയിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായേല്‍ തടങ്കല്‍പാളയങ്ങളില്‍ അടച്ചിരിക്കുന്നു. അവരുടെ ഭൂമി കവര്‍ന്നിരിക്കുകയാണ്. തുറന്ന മുറിവിന് വേദനസംഹാരികള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയില്ല. അറബ് സമാധാന പദ്ധതി ഇസ്രായേല്‍ അംഗീകരിക്കണം. ഇറാനെ ഒരുമിച്ച് ചെറുക്കാനുള്ള ഏക മാര്‍ഗം ഇതാണെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന് പറഞ്ഞു.
RELATED STORIES
സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും
15 May 2024 5:15 PM GMTകരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
15 May 2024 5:11 PM GMTഎസ് കെ പി എഫ് മെഡിസിനല്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക് പ്രവര്‍ത്തനാമാരംഭിച്ചു
15 May 2024 4:59 PM GMTകപ്പൽ ബോട്ടിലിടിച്ച് മൽസ്യത്തൊഴിലാളികൾ മരിച്ച സംഭവം: ക്യാപ്റ്റനടക്കം...
15 May 2024 4:23 PM GMTസംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ അഞ്ച്...
15 May 2024 2:26 PM GMTഅജ്ഞാതൻ തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന്...
15 May 2024 2:24 PM GMT